41.6 C
Saudi Arabia
Friday, August 22, 2025
spot_img

കോയ സഖാഫിക്ക് തുഖ്ബ ഐസിഎഫിന്റെ സ്നേഹോപഹാരം

ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കോയ സഖാഫിക്ക് ഐസിഎഫിൻറെ സ്നേഹോപഹാരം നൽകി കഴിഞ്ഞ 27 വർഷമായി സൗദിയിലെ സംഘടന, അദ്ധ്യാപന സേവന, ജീവ കാരുണ്യ രംഗങ്ങളിൽ സ്ത്യുത്യർഹമായ സേവനങ്ങളാണ് കോയ സഖാഫി കാഴ്ച്ച വെച്ചത്.

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ്റെ കിഴക്കൻ മേഖല പ്രസിഡൻറായി സേവനം ചെയ്തിരുന്ന കോയ സഖാഫി, ദാറുൽ ഹുദ മദ്റസയുടെയും, മർകസിന്റേയും ഉയർച്ചയിലും നടത്തിപ്പിലും നേതൃപരമായ പങ്ക് നിർവഹിച്ചു.

27 വർഷത്തെ സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം താൽകാലികമായി പ്രവാസ ജീവിതത്തിന് താൽക്കാലിക വിട നൽകി നാട്ടിലേക്ക് പോകുന്ന മുഹമ്മദ് കോയ സഖാഫി ഉസ്താദിന് ഐസിഎഫ് തുഖ്ബ റീജിയൻ കമ്മിറ്റി സ്നേഹോപഹാരം നൽകി. കേരള മുസ്ലിം ജമാഅത്തു നേതാവും പ്രവാസ വ്യവസായിയുമായ സ്ട്രോങ്ങ്‌ ലൈറ്റ് നാസർ ഹാജിയാണ് ഉപഹാരം സമ്മാനിച്ചത്. റീജിയൺ കമ്മിറ്റിയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles