35 C
Saudi Arabia
Friday, October 10, 2025
spot_img

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി ഐ സി എഫ്

ദോഹ: ഖത്തറിലെ വിവിധ കലാലയങ്ങളിൽ നിന്നു 10 , 12 , ക്‌ളാസുകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികൾക്ക് ഐ സി എഫ് എക്‌സലൻസി അവാർഡുകളും സർഫിക്കറ്റുകളും നൽകി ആദരിച്ചു.

അനീന മരിയാ കുരിയാക്കോസ് , ത്യാഗരാജൻ മാണിക്കാം, മലീഹ മുംതാസ് നജീബ്, റിസ്വിൻ മാത്യു വിൽസൺ, രക്ഷണ മഹേശ്വരൻ ജിയാ മാറിയ ജൂഡി, നേടിയ ലക്ഷ്മി സതീശൻ റിതേഷ് വർധൻ റെഡ്‌ഡി കഞ്ചുള , അദീബ് അയ്യൂബ് കൊയ്‌ലോത്, ഗുർഷൻ സിംഗ്, ആദർശ് അനിൽ , നാസ അബ്ദുൽ മനാഫ്, ആഞ്ചൽ സാബു , ഫായിസാ സലാം എന്നിവർക്ക് യഥാക്രമം നോർക്ക റൂട്ട് ഡയറക്ടർ സി വി റപ്പായി, ഐ സി ബി എഫ് സെക്രട്ടറി ദീപക് ഷെട്ടി, ലോക കേരള സഭ മെമ്പർ അബ്‌ദു റൗഫ് കൊണ്ടോട്ടി, അബ്ദുൽ കരീം ഹാജി മേമുണ്ട, സിറാജ് ചൊവ്വ , എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

നോർക്ക റൂട്ട് ഡയറക്ടർ സി വി റപ്പായി പരിപാടി ഉദ്ഘാടനം ചെയ്തു അബ്ദുൽ സലാം ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ബഷീർ പുത്തൂപ്പാടം, സലിം കുറുകത്താണി എന്നിവർ ആശംസകൾ നേർന്നു . ഡോ. അബ്ദുൽ ഹമീദ് സ്വാഗതവും പി വി സി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles