ഗാസ: ഗാസയിൽ ഭക്ഷണത്തിന് വേണ്ടി വരി നിന്നിരുന്ന 59 ഫലസ്‌തീനികളെ കൂടി ഇന്ന് ഇസ്രായേൽ വെടിവെച്ചുകൊന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 115 ഫലസ്‌തീനികകളെയാണ് ഇസ്രായേൽ സൈന്യം കൊന്നത്. ഖാൻ യൂനിസിൽ ട്രക്കുകളിൽ നിന്ന് സഹായം സ്വീകരിക്കാൻ ശ്രമിച്ച ജനകൂട്ടത്തിലേക്ക് ഇസ്രായേലി ടാങ്കുകൾ വെടിയുതിർക്കുകയായിരുന്നുവെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 221 പേർക്ക് പരിക്കേറ്റെന്നും 20 പേരുടെ നില ഗുരുതരമാന്നെനും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ നടന്ന വെടിവെപ്പിൽ 56 പേർക്കാണ് ജീവൻ നഷ്ടമായത്.
ഇസ്രായേലി ടാങ്കുകൾ, ഹെവി മെഷീൻ ഗണുകൾ, ഡ്രോൺ, എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് . കാറുകളിലും റിക്ഷകളിലും കഴുത വണ്ടികളിലുമാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളും കൊണ്ടുപോയത്. കടുത്ത ഉപരോധത്തിൽ ആഗോള പതിഷേധമുയർന്നതോടെ കഴിഞ്ഞ മാസം അവസാനമാണ് കുറഞ്ഞതോതിലാണെങ്കിലും സഹായവിതരണം വിതരണം ചെയ്യാൻ ഇസ്രായേൽ തയ്യാറായത്. പിന്നീട് സഹായം തേടിയെത്തിനെത്തുന്നവരെ പലപ്പോഴായി വെടിവെച്ചു കൊല്ലുകയായിരുന്നു.ഇത്തരത്തിൽ സഹായത്തിനെത്തിയരിൽ 350 ലേറെ ആളുകളെയാണ് നാല് ആഴ്‌ചക്കിടയിൽ ഇസ്രേയൽ സൈന്യം കൊന്നൊടുക്കിയത്.