ജിദ്ദ: ഉപരിപഠനാർത്ഥം സ്വദേശത്തേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾക്ക് ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ഒഐസിസി ബാലവേദി അംഗങ്ങളായ മുഹമ്മത് യാസീൻ ഷരീഫ്, മുഹമ്മത് റഫാൻ സക്കീർ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ജിദ്ദയിൽ നടന്ന ചടങ്ങിൽ വെസ്റ്റേൺ റീജ്യൺ പ്രസിഡൻ്റ് ഹക്കിം പാറക്കൽ അധ്യക്ഷത വഹിച്ചു. മുഹമ്മത് യാസീനുള്ള ഉപഹാരം പ്രസിഡണ്ട് ഹക്കീം പാറക്കലും മുഹമ്മദ് റഫാനുള്ള ഉപഹാരം ജന സെക്രട്ടറി അസ്ഹാബ് വർക്കലയും നൽകി.
ചടങ്ങിൽ റീജ്യണൽ ട്രഷറര്‍ ഷെരീഫ് അറക്കൽ, റീജ്യണൽ ജനറൽ സെക്രട്ടറി ആസാദ് പോരൂർ, ഗ്ലോബൽ കമ്മിറ്റി മെമ്പർ അലി തേക്ക്തോട്, റീജ്യണൽ സെക്രട്ടറി ഉമ്മർ മങ്കട, റീജ്യണൽ ജോയിൻ്റ് ട്രഷറർ ഷൗക്കത്ത് പരപ്പനങ്ങാടി എന്നിവർ പങ്കെടുത്തു സംസാരിച്ചു. കൂടാതെ, കുഞ്ഞാൻ പൂക്കാട്ടിൽ, സെമീർ കാളികാവ്, അലവി ഹാജി, സക്കിർ ചമ്മന്നൂർ, അർഷദ് ഏലൂർ, ഷിബു കാളികാവ്, MDG ഗഫൂർ, ഷെരീഫ് പള്ളിപ്പുറം, മൗഷ്മി, റംസിന സഹൽ ഹക്കിം തുടങ്ങിയ നിരവധി നേതാക്കന്മാരും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതം ആശംസിച്ചു. യോഗത്തിന് നൗഷാദ് ചാലിയാർ കൃതജ്ഞത രേഖപ്പെടുത്തി. യാത്ര പോകുന്നവർക്ക് നേതാക്കൾ ഭാവുകങ്ങൾ നേർന്നു. സംഘടനയുടെ പ്രവർത്തനങ്ങളിൽ അവർ നൽകിയ സംഭാവനകളെ യോഗം പ്രകീർത്തിക്കുകയും ചെയ്‌തു. മറുപടി പ്രസംഗത്തിൽ ഒഐസിസി സംഘടനയ്ക്കും ബാലവേദിക്കും മുഹമ്മദ് യാസീൻ, മുഹമ്മദ് റിഫാൻ എന്നിവർ നന്ദി അറിയിച്ചു.