30.4 C
Saudi Arabia
Friday, August 22, 2025
spot_img

കേരളം മുന്നോട്ട് നടക്കുമ്പോൾ ഇന്ത്യ നടക്കുന്നത് പിന്നോട്ട്; സീബ കൂവോട്

റിയാദ് : കഴിഞ്ഞ ഒൻപത് വർഷത്തെ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്ന് കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് പറഞ്ഞു. പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം, വയോജന ക്ഷേമം, ആരോഗ്യം എന്ന് വേണ്ട സാധാരണക്കാരനെ ബാധിക്കുന്ന എല്ലാ മേഖലകളിലും സർക്കാർ വികസനത്തിൻ്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. എന്നാൽ മേൽ പറഞ്ഞ സർവ്വ മേഖലകളിലും യൂണിയൻ സർക്കാർ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പിറകോട്ടാണ് സഞ്ചരിക്കുന്നത് എന്നത് വിവരണങ്ങൾ ആവശ്യമില്ലാതെ തന്നെ ജനതക്ക് ബോധ്യമുള്ള വസ്തുതയാണ്. ജനക്ഷേമമല്ല, വിഗ്രഹ ക്ഷേമമാണ് യൂണിയൻ സർക്കാരിൻ്റെ അജണ്ടയെന്നും അവർ കൂട്ടി ചേർത്തു. കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ആദ്യ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

സീതാറാം യെച്ചൂരി നഗറിൽ നടന്ന ഏഴാമത് അസീസിയ ഏരിയ സമ്മേളനത്തിൽ പ്രസിഡണ്ട് ഷാജി റസാഖ് താത്കാലിക അധ്യക്ഷനായി. ഏരിയാ ജോയിൻ്റ് സെക്രട്ടറി സുഭാഷ് ആമുഖ പ്രസംഗം നടത്തി. തൗഫീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി റഫീഖ് ചാലിയം മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ലജീഷ് നരിക്കോട് വരവ് ചിലവ് കണക്കും കേളി ജോയിൻ്റ് സെക്രട്ടറി മധു ബാലുശ്ശേരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നാല് യൂണിറ്റുകളെ പ്രതിനിധീകരിച്ച് എട്ട് പേർ ചർച്ചയിൽ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി കമ്മറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ, റഫീഖ് ചാലിയം, ലജീഷ് നരിക്കോട് എന്നിവർ മറുപടിയും പറഞ്ഞു.

സമ്മേളനം പുതിയ പത്തൊൻപത് അംഗ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഏരിയാ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ടായി അലി പട്ടാമ്പി, വൈസ് പ്രസിഡൻ്റുമാർ, സൂരജ്, അനീസ്, സെക്രട്ടറിയായി സുധീർ പോരേടം, ജോയിൻ്റ് സെക്രട്ടറിമാരായി അജിത്ത് പ്രസാദ്, സുഭാഷ്, ട്രഷറർ ലജീഷ് നരിക്കോട്, ജോയിൻ്റ് ട്രഷറർ റാഷിഖ് എന്നിവരെയും കമ്മറ്റി അംഗങ്ങളായി സ്വാലിഹ്, ഷാജി റസാഖ്, ചാക്കോ ഇട്ടി, റഫീഖ് ചാലിയം. ഷമീർ ബാബു, മനോജ് മാത്യു, സജാദ്, ഷംസുദ്ധീൻ, മനോജ്, ശശി കാട്ടൂർ, പീറ്റർ ജോർജ്ജ് എന്നിവരെയും തിരഞ്ഞെടുത്തു.സമ്മേളനം മൂന്ന് പ്രമേയങ്ങൾ പാസാക്കി. ശശികാട്ടൂർ, മനോജ് മാത്യു, അലി പട്ടാമ്പി എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. കേന്ദ്ര സമ്മേളന പ്രതിനിധികളെ ജോയിൻ്റ് സെക്രട്ടറി സുനിൽ കുമാർ പ്രഖ്യാപിച്ചു. സുഭാഷ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.

റാഷിഖ്, അജിത്ത്, ചാക്കോ എന്നിവർ രജിസ്ട്രേഷൻ കമ്മറ്റിയായും, ഹസ്സൻ പുന്നയൂർ, റഫീഖ് ചാലിയം, ലജീഷ് നരിക്കോട്, സുധീർ പോരേടം എന്നിവർ സ്റ്റിയറിംഗ് കമ്മറ്റിയായും, ഷാജി റസാഖ്, ഷംസുദ്ദീൻ, ഷാഫി എന്നിവർ പ്രസീഡിയമായും, അജിത്ത്, സൂരജ്, സുബീഷ് എന്നിവർ മിനുട്ട്സ് കമ്മറ്റി, അലി പട്ടാമ്പി, മനോജ് മാത്യു, ശശി കാട്ടൂർ പ്രമേയ കമ്മറ്റി, സുഭാഷ്, റാഷിക്, ഷമീർ ബാബു എന്നിവർ ക്രഡൻഷ്യൽ കമ്മറ്റിയായും പ്രവർത്തിച്ച് സമ്മേളനം നിയന്ത്രിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറിയും, ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ്, കേളി പ്രസിഡൻ്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സുധീർ പോരേടം സ്വാഗതവും നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles