ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഖത്തർ അന്താരാഷ്ട്ര വ്യോമ പാത അടച്ചു. തിങ്കളാഴ്‌ച വൈകുന്നേരം 6.45 ഓടെയാണ് ഖത്തർ വ്യോമ പാത താത്കാലികമായി അടച്ചതായി ഖത്തർ വിദേശ കാര്യമന്ത്രാലയം എക്‌സ് ഫ്ലാറ്റ്ഫോം വഴി അറിയിച്ചത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മുഴുവൻ വിമാന സർവീസുകളെയും ഖത്തർ വ്യോമപരിതി ഉപയോഗപ്പെടുത്തുന്ന മറ്റു വിമാനങ്ങളെയും ഇത് ബാധിക്കും.
രാത്രി ഒൻപത് മണിവരെ മാത്രമാണ് വ്യോമപാത അടച്ചതെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഖത്തറിലേക്ക് പുറപ്പെട്ട വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിടാൻ നിർദേശം നൽകിയതായി അതികൃതർ അറിയിച്ചു.