ദോഹ: ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ഖത്തറിലെയും ഇറാഖ്‌ജിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ച് ഇറാൻ. ഖത്തറിൽ നിരവധി സ്ഫോടനങ്ങൾ കേട്ടതായി മാധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഖത്തറിലെ അൽ ഉദൈദിലെ അമേരിക്കൻ വ്യോമ താവളത്തിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. മൂന്ന് മിസൈലുകൾ ഉദൈദ് വ്യോമ താവളത്തിൽ പതിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. ഖത്തർ സമയം തിങ്കളാഴ്‌ച ഏഴരയോടെ ബാലിസ്റ്റിക് മിസൈലുകൾ അയച്ചായിരുന്നു ഇറാന്റെ ആക്രമണം.
‘ബശാഇർ അൽ ഫതഹ്’ എന്ന പേരിട്ടായിരുന്നു അമേരിക്കൻ വ്യോമത്താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമിച്ചത്.
ജനവാസ മേഖലകളിലൊന്നും മിസൈൽ പതിച്ചതായി വിവരങ്ങളൊന്നും ഇല്ല. ഖത്തറിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ മരുഭൂമിയിലാണ് അമേരിക്കയുടെ വ്യോമ താവളം. അന്താരാഷ്ട്ര മര്യാദകൾ പാലിക്കാതെ ഞായറഴ്ച്ച പുലർച്ചെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചത്. ഇതിന് തിരിച്ചടിയായാണ് ഇറാൻ അമേരിക്കൻ വ്യോമ താവളങ്ങൾ ആക്രമിച്ചത്.
അതെ സമയം ഇറാന്റെ ആക്രമണം വിജയകരമായി പ്രതിരോധിച്ചെന്ന് ഖത്തർ അവകാശപ്പെട്ടു. രാജ്യത്തിനെതിരായ ഏത് ഭീഷണിയും നേരിടാൻ സൈനികമായി സജ്ജമാണെന്നും ഖത്തർ അറിയിച്ചു. സ്വദേശികളും താമസക്കാരും ഔദ്യോഗിക നിർദേശങ്ങള പാലിക്കണമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.