ടെഹ്‌റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചൊവ്വാഴ്ച രാവിലെ പ്രാബല്യത്തിൽ വന്നതിന് ശേഷം, ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ചുവെന്ന വാർത്ത ഇറാനിയൻ സ്റ്റേറ്റ് അഫിലിയേറ്റഡ് മാധ്യമങ്ങൾ നിഷേധിച്ചു.
“സയണിസ്റ്റ് ഭരണകൂടത്തിനെതിരെ വെടിനിർത്തൽ ഏർപ്പെടുത്തിയ ശേഷം ഇറാൻ അധിനിവേശ പ്രദേശങ്ങളിൽ മിസൈലുകൾ പ്രയോഗിച്ചുവെന്ന വാർത്ത നിഷേധിക്കുന്നു.” അർദ്ധ-ഔദ്യോഗിക ഐഎസ്എൻഎ വാർത്താ ഏജൻസി ചൊവ്വാഴ്ച ടെലിഗ്രാം ചാനലിൽ റിപ്പോർട്ട് ചെയ്‌തു. ഇറാൻ ബന്ധമുള്ള നൂർ ന്യൂസും ഈ വാർത്ത പ്രസിദ്ധീകരിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ പൂർണ്ണമായ ലംഘിച്ച ഇറാനെതിരെ ഇസ്രായേൽ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. കൂടാതെ ടെഹ്റാനിൽ ശക്തമായ ആക്രമണം ഇസ്രായേൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇറാൻ ഭരണകൂടം നടത്തിയ വെടിനിർത്തലിന്റെ ഗുരുതരമായ ലംഘനത്തിന്റെ വെളിച്ചത്തിൽ, ഞങ്ങൾ ശക്തിയോടെ പ്രതികരിക്കും” എന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ പറഞ്ഞു. ഇറാനിൽ നിന്ന് ഇസ്രായേലിന് നേരെ തൊടുത്തുവിട്ട രണ്ട് മിസൈലുകൾ ഇസ്രായേൽ സൈന്യം തടഞ്ഞതായി ഒരു ഐഡിഎഫ് ഉദ്യോഗസ്ഥൻ സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു