ജിസാൻ: ജിസാൻ ദർബിൽ മരണമടഞ്ഞ കൊല്ലം ഇളമാട് നെട്ടയം തെറ്റിക്കാട് നാസില മൻസിലിൽ നൗഷാദിൻറെ ജനാസ നാട്ടിലെത്തിച്ചു. ചൊവ്വാഴ്‌ച രാവിലെ സൗദി അയർലൈൻസിലായിരുന്നു കൊച്ചിയിലെത്തിച്ചത്. സഹോദരന്മാരായ അബ്ദുല്‍ സത്താര്‍, എച്ച്.എസ്.അനസ്, കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂര്‍, സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി, സാമൂഹ്യ പ്രവര്‍ത്തകരായ നജീബ് പാണക്കാട്, ഹാരിസ് പടല , രഹനാസ് കുറ്റിയാടി, ഷംനാസ് കെ.എം.സി.സി പ്രവര്‍ത്തകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാട്ടിലേക്കയച്ചത്. കാർഗോ ഹാളിൽ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് മുസ്ഥഫ സഅദി നേതൃത്വം നൽകി. ബുധനാഴ്‌ച കൊച്ചിയിലെത്തുന്ന മൃതദേഹം ചെങ്കൂർ അമ്പലംകുന്ന് ജുമാ മസ്‌ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.
കഴിഞ്ഞ മുപ്പത് വർഷമായി ദർബിൽ ടാക്‌സി ഡ്രൈവറായി ജോയ് ചെയ്‌തു വരികയായിരുന്നു. ഗുരുതരമായ വൃക്ക രോഗം ബാധിച്ചു ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസിർ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെ ഈ മാസം എട്ടിനായിരുന്നു മരണപ്പെട്ടത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗവും കെഎംസിസി നേതാവുമായ ഷംസു പോക്കോട്ടൂരിന്റെ നേതൃത്വത്തിൽ നൗഷാദിന്റെ സാഹിദരന്മാരായ അബ്ദുൽ സത്താർ, എച് എഎസ് അനസ്, കെഎംസിസി വെൽഫെയർ അംഗം സിറാജ് പുല്ലൂരാൻപാറ എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്.
പിതാവ്: സൈനുൽ ആബിദീൻ, മാതാവ്: ഫാത്തിമ, ഭാര്യ: ഷൈലജ, മക്കൾ: നാസില, നെസിയ, നൗഫിയ, മാഹീൻ