തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. അതി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധർ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ട്.
മെഡിക്കൽ ബോർഡ് ഇന്നും യോഗം ചേർന്ന് വിഎസിന്റെ ആരോഗ്യ സ്ഥിതി അവലോകനം ചെയ്യും. ആയോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ചെവ്വാഴ്‌ച ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു.
ശ്വാസതടസത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.