ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജന്മനാടായ ന്യൂയോർക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച ഇന്തോ അമേരിക്കൻ രാഷ്ട്രീയക്കാരനായ സൊഹ്‌റാൻ മംദാനിയെ “100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്ന് വിശേഷിപ്പിച്ചു. ന്യൂയോർക്ക് സിറ്റിയുടെ സ്ഥാനത്തേകക്ക് മത്സരിക്കുന്നവരെ തിരഞ്ഞെടുക്കുന്ന പ്രാഥമിക തിരഞ്ഞെടുപ്പിൽ മംദാനി വിജയിച്ചതിനു ശേഷമുള്ള ട്രൂത്ത് സോഷ്യൽ മീഡിയ പോസ്റ്റിലാണ് പരാമർശം.
ഒടുവിൽ അത് സംഭവിച്ചു, ഡെമോക്രാറ്റുകൾ അതിരുകടന്നു. 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാൻ മംദാനി ഡെം പ്രൈമറിയിൽ വിജയിച്ചു, മേയറാകാനുള്ള പാതയിലാണ്,” ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞു. “മുമ്പ് നമുക്ക് റാഡിക്കൽ ലെഫ്റ്റികൾ ഉണ്ടായിരുന്നു. ഇത് പക്ഷേ അൽപ്പം പരിഹാസ്യമായി മാറുന്നു,” ട്രംപ് എഴുതി. “അദ്ദേഹം ഭയങ്കരനായി കാണപ്പെടുന്നു, അദ്ദേഹത്തിന്റെ ശബ്ദം അസഹ്യപ്പെടുത്തുന്നു. അദ്ദേഹം വളരെ മിടുക്കനല്ല, ഡമ്മികൾ എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, നമ്മുടെ മഹാനായ പലസ്തീൻ സെനറ്റർ ക്രയിൻ ചക്ക് ഷൂമർ പോലും അദ്ദേഹത്തിനായി സംസാരിക്കുന്നു. അതെ, ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു വലിയ നിമിഷമാണ്!” അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീൻ പശ്ചാത്തലമില്ലാത്ത സെനറ്റ് ന്യൂനപക്ഷ നേതാവാണ് ട്രംപ് സൂചിപ്പിച്ച ചക്ക് ഷൂമർ. ഹൗസ് ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസും ചക്ക് ഷൂമറും മംദാനിയെ അഭിനന്ദിക്കുകയും കൂടിക്കാഴ്ച നടത്തുമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.