കണ്ണൂർ: പുതിയ പോലീസ് മേധാവി നിയമനത്തിൽ അതൃപ്തി പ്രകടിപ്പിച്ചു പി ജയരാജൻ. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥരിൽ ഉൾപെട്ടയാളാണ് റവാഡയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നിയമനം മെറിറ്റ് നോക്കിയാവാം എങ്കിലും ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാർ ആണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെ ചേർന്ന് പ്രത്യേക മന്ത്രി സഭ യോഗത്തിലായിരുന്നു പോലീസ്മേധാവിയെ മുഖ്യമന്ത്രി തെരെഞ്ഞെടുത്തത്. യുപിഎസ്‌സി കൈമാറിയ മൂന്നംഗ ലിസ്റ്റിലെ രണ്ടാമനായിരുന്നു റവാഡ ചന്ദ്രശേഖർ.
ആന്ധ്രാപ്രദേശ് സ്വദേശിയയായ റവാഡ ചന്ദ്രശേഖർ 1991 കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. തലശ്ശേരി എസ്‌പിയായി സർവീസ് ആരംഭിച്ച റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്ന് സസ്പെൻഷനിലായിരുന്നു.