ദമ്മാം: മർക്കസ് ദമ്മാം സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം. ദമ്മാമിൽ ചേർന്ന വാർഷിക കൗൺസിലിലാണ് പുതിയ നേതൃത്വം നിലവിൽ വന്നത്. അബ്ദുൽ സലാം സഅദിയുടെ അദ്യക്ഷതയിൽ ചേർന്ന വാർഷിക കൗൺസിൽ മർകസ് ഗ്ലോബൽ സെക്രട്ടറി അബ്ദുൽ ഗഫൂൽ മസ്റ്റർ വാഴക്കാട് ഉദ്ഘാടനം ചെയ്തു.
2025-2027 വർഷത്തേക്കുള്ള മർകസ് ദമ്മാം സെൻട്രൽ ഡയറക്ടറേറ്റ് പ്രസിഡൻറായി മുഹമ്മദ് സാദിഖ് സഖാഫിയെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് മുസ്ഥഫ പിപിയേയും ഫിനാൻസ് സെക്രട്ടറിയായി അബ്ദുൽ മജീദ് ചെങ്ങനാശ്ശേരിയെയും തെരെഞ്ഞെടുത്തു. ഹർഷദ് എടയന്നൂർ, റഫീഖ് ഹാജി കാന്തപുരം, സകീർ മാന്നാർ എന്നിവർ അസോസിയേറ്റ് പ്രസിഡന്റുമാരാണ്.
മുഹമ്മദ് സാദിഖ് സഖാഫി, ജാഫർ സാദിഖ്, ഫാറൂഖ് മുസ്‌ലിയാർ കുപ്പാടി, സഈദ് പുഴക്കൽ, കരീംസഖാഫി, ഫഹദ് പാപ്പിനശ്ശേരി, ഉബൈദ് കണ്ണൂർ, ഹൈദർ അൻവരി വരവൂർ, ഇസ്‌മായിൽ മുസ്‌ലിയാർ, സൽമാൻ മാവൂർ, ഉമർ മുസ്‌ലിയാർ, സിദ്ധീഖ് മുസ്‌ലിയാർ, സൈദലവി മുസ്‌ലിയാർ എന്നിവർ സെക്രട്ടറിമാരാണ്,
ഐസിഎഫ് ദമ്മാം റീജിനൽ പ്രസിഡൻറ് അഹമ്മദ് നിസാമി, ഐസിഎഫ് ചാപ്റ്റർ സെക്രട്ടറി റാഷിദ് കോഴിക്കോട്, സിദ്ധിഖ് ഇർഫാനി കുനിയിൽ, ഹർഷദ് ഇടയന്നൂർ, സിദ്ധീഖ് സഖാഫി ഓമശ്ശേരി സംബന്ധിച്ചു. മജീദ് ചങ്ങനാശ്ശേരി സ്വഗതവും മുസ്തഫ കൊടുവള്ളി നന്ദിയും പറഞ്ഞു