കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ സിപിഐഎമ്മും. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന പരാമർശമാണ് ഡോ. ഹാരിസ് നടത്തിയതെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ.
കോവിഡ് സമയത്ത് ലോകം തന്നെ പ്രശംസിച്ച ആരോഗ്യ സംവിധാനമാണ് കേരളത്തിന്റേത്. എവിടയെങ്കിലും ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അത് പാര്വതീകരിക്കുന്ന മാനസികാവസ്ഥയാണ് ഇത്. ആരോഗ്യരംഗം പൂർണമായി തകർന്നെന്ന് പ്രചരിപ്പിക്കുന്നു. നിഷേധാത്മകജെ സമീപനമാണ് മാധ്യമനാഗലാ സ്വീകരിക്കുന്നത്. മാധ്യമങ്ങളും പ്രതിപക്ഷവും ഇതിൽ നിന്നും പിന്തിരിയണമെന്നും സിപിഎം സെക്രട്ടറി ആവശ്യപ്പെട്ടു.
അതേസമയം, ബ്യുറോക്രസിയുടെ മെല്ലെപോക്കിനെയാണ് താൻ വിമർശിച്ചതെന്ന് ഡോ. ഹാരിസ് പറഞ്ഞു. മുഖ്യമന്ത്രി തനിക്ക് ഗുരുതുല്യനാണ്. മറ്റു മാർഗങ്ങളില്ലാതെ വന്നപ്പോഴാണ് പ്രൊഫഷണൽ സൂയിസൈഡ് വേണ്ടിവന്നത്. ശിക്ഷാ നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയുടെ പരിമിതികൾ അന്വേഷണ സംഘത്തെ അറിയിച്ചു. ബ്യുറോക്രസിയുടെ വീഴ്ച്ച പരിഹരിക്കണം. പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ആരോഗ്യ മേഖല ഉയർച്ചയിലേക്ക് പോകും.
തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായാലും നിലപാടിൽ തുടരും. ഇപ്പോൾ ആശുപത്രിയിൽ ഉപകരണങ്ങൾ എത്തിയത് എങ്ങനെയാണെന്നും പ്രശനം ഉണ്ടാക്കിയാലേ പരിഹാരമുള്ളൂ എന്നാണോയെന്നും ഡോ. ഹാരിസ് ചോദിച്ചു.