തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് വിഷയത്തിൽ സത്യം തുറന്നു പറഞ്ഞ ഡോ. ഹാരിസിനെ ഭീഷണി പെടുത്തണനാണ് സിപിഎമ്മും മന്ത്രിമാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനിയാരും സത്യം തുറന്നു പറയാതിരിക്കാനാണ് മന്ത്രിമാർ അടക്കം ഭീഷണി ഉയർത്തുന്നതെന്നും സതീശൻ പറഞ്ഞു.
മന്ത്രിമാർ പരസ്‌പര വിരുദ്ധമായാണ് സംസാരിക്കുന്നത്. കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് അടിവരയിടുന്നതാണ് ഡോ. ഹാരിസിന്റെ തുറന്നു പറച്ചിൽ. സത്യം തുറന്നു പറഞ്ഞതിന് ഒരാളെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല.
ഡോക്ടർ പറഞ്ഞ വിഷയത്തെ നിരാകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖലക്ക് നേരത്തെ മുതൽ നല്ല പേരുണ്ടായിരുന്നു. അതാണ് സർക്കാർ ഇല്ലാതാക്കിയിരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.