34.2 C
Saudi Arabia
Thursday, August 21, 2025
spot_img

യുവാക്കളിലെ ഹൃദയാഘാതവും കോവിഡ് വാക്‌സിനുമായി ബന്ധമില്ല; ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ന്യുഡൽഹി: യുവാക്കളിലെ ഹൃദയാഘാതവും കോവിഡ് വാക്‌സിനുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സു​മാ​യി (എ​യിം​സ്) ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

മു​ൻ​കാ​ല രോ​ഗാ​വ​സ്ഥ​ക​ളും ജീവിത ശൈലിയുമാണ് മ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാണെന്നാണ് ദേ​ശീ​യ പ​ഠ​നം ക​ണ്ടെ​ത്തി​യത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്രശ്‌നങ്ങളാൽ പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ങ്ങ​ൾ​ക്ക് ജീ​വി​ത​ശൈ​ലി, മു​ൻ​പു​ണ്ടാ​യി​രു​ന്ന അസുഖങ്ങൾ,ജനിതകം, കോ​വി​ഡാ​ന​ന്ത​ര സ​ങ്കീ​ർ​ണ​ത​ക​ൾ തുടങ്ങി നിരവധി കാ​ര​ണ​ങ്ങൾ ഉ​ണ്ടാ​കാ​മെ​ന്നും പഠനം വ്യക്തമാക്കുന്നു.

കർണാടകയിൽ നിവധി യുവാക്കൾ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. കോവിഡ് വാക്‌സിൻ തിടുക്കപ്പെട്ട് നൽകിയതാണ് ഇതിന് കാരണമെന്ന് ആശങ്കപ്പെടുന്നതായി കർണാടകം മുഖ്യമന്ത്രി സിദ്ധരാമയ്യ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഇതിന് വിശദീകരണമെന്നോണമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയതിന്റെ വിശദീകരണം

18 നും 45 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ളവരിൽ പെ​ട്ടെ​ന്നുണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ൾ പഠിക്കാൻ ഐ​സി​എം​ആ​റും നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ളും (എ​ൻ​സി​ഡി​സി) ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

ഇന്ത്യയിലുപോയോഗിക്കുന്ന കോവിദഃ വാക്‌സിനുകൾ വളരെ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങൾക്കുള്ള സാധ്യത വളരെ കുറവാണെന്നും ഐ​സി​എം​ആ​റും എ​ൻ​സി​ഡി​സി​യും പ​ഠ​ന​ങ്ങ​ളി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles