റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി, സനയ്യ 40-ന്റെ 9- മത് എരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകൃതമായി. നാല് യൂണിറ്റ് സമ്മേളനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് ജൂലൈ 18 ന് സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന ഏരിയാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചത്.
ഏരിയാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഏരിയ സെക്രട്ടറി ജാഫർഖാൻ ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് അജിത് കുമാർ കുളത്തൂർ അധ്യക്ഷനായി.കേളി പ്രസിഡന്റ സെബിൻ ഇക്ബാൽ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി വിജയകുമാർ, സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. ചെയർമാനായി ജോർജിനേയും കൺവീനറായി സൈതലവിയേയും തെരഞ്ഞെടുത്തു.
കൂടാതെ രജിസ്ട്രേഷൻ, ഭക്ഷണം, പർച്ചേസിംഗ് തുടങ്ങി വിവിധ ചുമതലകൾ പങ്കു വച്ചു കൊണ്ട് 33 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഏരിയ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ജോർജ്, അബ്ദുൾ നാസർ, മൊയ്തീൻ കുട്ടി, ഷാഫി, ഏരിയ കമ്മറ്റി അംഗങ്ങളായ രാജൻ പി കെ, അബ്ദുൾ സത്താർ, ഹരിദാസൻ പി കെ,അഷറഫ് എന്നിവരെ കൂടാതെ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഉണ്ണികൃഷ്ണൻ സുനിൽകുമാർ, എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി കൺവീനർ സൈയ്തലവി യോഗത്തിന് നന്ദി രേഖപ്പെടുത്തി.