35 C
Saudi Arabia
Friday, October 10, 2025
spot_img

വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടുത്തം

കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ അപകടത്തിൽ പെട്ട വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടുത്തം. തീ അണച്ച ശേഷം കപ്പൽ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് മാറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നു. അതിനിടെയാണ് താഴത്തെ അറയിൽ തീ പിടുത്തമുണ്ടായത്. തീ പിടിക്കാൻ സാധ്യതയുള്ള രാസവസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി മറച്ചുവെച്ചതാണ് വീണ്ടും തീ പിടിത്തം ഉണ്ടാവാൻ കാരണമായതെന്ന് കരുതുന്നു. ഷിപ്പിംഗ് മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. രണ്ടായിരതിലധികം ലിറ്റർ എണ്ണ കപ്പലിലുണ്ട്.

കഴിഞ്ഞ മാസമാണ് വാൻ ഹായ് കപ്പൽ അപകടത്തിൽ പെട്ട് തീപിടിച്ചത്. ഇന്ത്യൻ തീരത്തുനിന്നും 88 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖല വരുന്ന 200 നോട്ടിക്കൽ മൈൽ ദൂരത്തുനിന്ന് കപ്പലിനെ കൊണ്ട് പോകാൻ കമ്പനിയോട് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ആവശ്യപെട്ടിരുന്നെങ്കിലും ഇതുവരെ കൊണ്ടുപോയിരുന്നില്ല.

Related Articles

- Advertisement -spot_img

Latest Articles