39.8 C
Saudi Arabia
Friday, August 22, 2025
spot_img

സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റ മോചനത്തിൽ പുതിയൊരു പ്രതിസന്ധി

 

സഊദിയിലെ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റ മോചനത്തിൽ പുതിയൊരു പ്രതിസന്ധി. ഏഴര ലക്ഷം റിയാൽ (ഒരു കോടി 66 ലക്ഷം രൂപ) ഉടൻ നൽകണമെന്ന വാദിഭാഗം അഭിഭാഷകൻ്റെ ആവശ്യമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. പ്രതിഫലം കൈമാറിയാലെ കോടതിയിലെ തുടർനടപടികൾ ഊർജിതമാക്കാനാകൂയെന്നാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്മങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പ്രതിഫലം ഉടൻ നൽകണമെന്ന് റഹിമിന്റെ എതിർഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്. ദയാധനമായ 15 മില്യൺ റിയാലിൻറെ 5 ശതമാനമാണ് പ്രതിഫലമായി ആവശ്യപ്പെട്ടതും. ഈ തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കില്ലെന്നാണ് അഭിഭാഷകൻ അറിയിച്ചത്. ഇതാണ് മോചനം വൈകുമെന്ന ആശങ്കയുണ്ടാക്കാൻ കാരണം.
അബ്ദുറഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ ഗവർണറേറ്റിൻറെ സാന്നിധ്യത്തിൽ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവെച്ച ശേഷമാണ് ദയാധനം കുടുംബത്തിന് നൽകുക. ഈ ഉടമ്പടി ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്.
മോചനദ്രവ്യം നൽകാൻ റെഡിയാണെന്ന് പ്രതിഭാഗവും, അത് സ്വീകരിച്ച് അബ്ദുൽ റഹീമിന് മാപ്പ് നല്കാൻ റെഡിയാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ നടപടിക്രമങ്ങളെല്ലാം തുടങ്ങാൻ എതിർഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി നൽകേണ്ടിവരും. ഇന്നാലെ റഹീമിന്റെ മോചനം സാധ്യമാകൂ.

Related Articles

- Advertisement -spot_img

Latest Articles