തിരുവനന്തപുരം: ഉച്ചക്ക് വീട്ടിൽ നിന്നും കാണാതായ യുവതിയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ ഫാം തൊഴിലാളി തിരുവല്ലം കുന്നുവിള വീട്ടിൽ ഉഷ(38}യാണ് മരിച്ചത്. ഇവരുടെ സമീപത്തെ ജോയിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 80 അടിയോളം താഴ്ച്ചയുള്ള കിണറാണിത്.
ഞായറാഴ്‌ച ഉച്ചമുതൽ ഉഷയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ തിരുവല്ലം പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിനിടയിലാണ് ജോയിയുടെ വീട്ടവളപ്പിലെ കിണറിന്റെ മുകളിലുള്ള വല നീങ്ങികിടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വിഴിഞ്ഞം ഫയർഫോയ്‌സിൽ വിവരം അറിയിക്കുകയായിരുന്നു.
അഗ്നി രക്ഷാസേന സ്ഥത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. എഎസ് ടിഒ ഷാജി, ഹരിദാസ്, സനൽ കുമാർ, സാജൻ, അരുൺ മോഹൻ, ബിജു, അജയ്‌സിങ്, ജിബിൻ സാം, സജികുമാർ എന്നിവരടങ്ങിയതായിരുന്നു ഫയര്ഫോയ്‌സ് ടീം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ലം പോലീസ് കേസെടുത്തു. ഭർത്താവ്: ബിനു, മക്കൾ: സാന്ദ്ര, ജീവൻ.