28.5 C
Saudi Arabia
Friday, August 22, 2025
spot_img

കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം ഓഗസ്റ്റ് 22 ന്.

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഉമ്മുൽഹമാം ഏരിയായുടെ ആറാമത് സമ്മേളനം പികെ മുരളി ( ഉമ്മുൽ ഹമാം മുൻ ഏരിയ സെക്രട്ടറിയും കേളി മുൻ വൈസ് പ്രസിഡന്റുമായിരുന്നു) നഗറിൽ വച്ച് ആഗസ്ത് 22ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏരിയ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി 31 അംഗ സംഘാടകസമിതി നിലവിൽ വന്നു. സംഘാടക സമിതിരൂപീകരണ യോഗത്തിന് ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും ന്യൂ സനയ്യ ഏരിയ സെക്രട്ടറിയുമായ ഷിബു തോമസ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.

അബ്ദുൽ കലാം ചെയർമാൻ, അബ്ദുസലാം വൈസ് ചെയർമാൻ, വിപീഷ് രാജൻ കണ്‍വീനര്‍, ഹരിലാൽ ബാബു ജോ. കണ്‍വീനര്‍, അനിൽ കുമാർ സാമ്പത്തിക കമ്മറ്റി കണ്‍വീനര്‍ കൂടാതെ ബിജു ഗോപി, സമദ്, ബേബി, സന്തോഷ് കുമാർ, മുസ്തഫ, പാർത്ഥൻ, അബ്ദുസലാം ആലുവ , മനു പത്തനംതിട്ട ജയരാജ് , സുധിൻ കുമാർ, നസീർ .എം, മോഹനൻ, ജംഷീർ, അനിൽ കുമാർ പുലിക്കെരിൽ, സുനിൽ കുമാർ കാസർകോഡ്, മൃദുൻ വി സുരേഷ് പി, എന്നിവരടങ്ങുന്ന വിവിധ സബ് കമ്മറ്റികളേയും യോഗം അംഗീകരിച്ചു.

12-ാമത് കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഏരിയയിലെ അഞ്ച് യൂണിറ്റ് സമ്മേളനങ്ങളും ഇസ്‌തിഹാർ യൂണിറ്റ് രൂപീകരണ കൺവെൻഷനും സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു. നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ അകീക് യൂണിറ്റ് അഷ്‌റഫ് എം പി, അനിൽ കുമാർ, മോഹനൻ മാധവൻ ഉമ്മുൽഹമാം നോർത്ത് യൂണിറ്റിൽ ഹരിലാൽ ബാബു, ജയരാജ്, ജയൻ എൻ കെ, ഉമ്മുൽഹമാം സൗത്ത് യൂണിറ്റിൽ അക്ബർ അലി, കരീം അമ്പലപ്പാറ, അബ്ദുസമദ്, ദല്ലാ മുറൂജ് യൂണിറ്റിൽ അബ്ദുസലാം, വിപീഷ് രാജൻ, നസീർ എം, ദരിയ്യ ജാക്സ് യൂണിറ്റിൽ അനിൽ പി എസ്‌, സന്തോഷ് കുമാർ, തങ്കച്ചൻ എന്നിവർ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ ചുമതലകൾ വഹിക്കുന്നു. പുതുതയി രൂപീകരിച്ച ഇസ്‌തിഹാർ യൂണിറ്റ് ഭാരവാഹികളായി പ്രേം കുമാർ, ഷാജി തൊടിയൂർ, മനു പത്തനംതിട്ട എന്നിവരേയും തെരഞ്ഞെടുത്തു.

കേളി കേന്ദ്ര കമ്മിറ്റി അംഗം ലിബിൻ പശുപതി, ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പി പി ഏരിയ ട്രഷറര്‍ സുരേഷ് പി എന്നിവർ സംസാരിച്ചു, ഏരിയ സെന്റർ അംഗം ജയരാജ് എം പി സ്വാഗതവും, സംഘാടക സമിതി കണ്‍വീനര്‍ വിപീഷ് രാജൻ നന്ദിയും പറഞ്ഞു,

Related Articles

- Advertisement -spot_img

Latest Articles