വിദ്യാർഥികളുടെ നേർക്ക് പെപ്പർ സ്പ്രേ പ്രയോഗിച്ച് സഹപാഠിയുടെ മാതാപിതാക്കൾ

ഇടുക്കി: സ്‌കൂൾ വിദ്യാർഥികളുടെ നേർക്ക് പെപ്പർ സ്പ്രേ പ്രയോഗിച്ച് സഹപാഠിയുടെ മാതാപിതാക്കൾ. സംഭവത്തിൽ എട്ട് കുട്ടികൾക്ക് പരിക്ക് പറ്റി. എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് സാരമുള്ളതല്ല.

ബൈസൺ വാലിയിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്.

ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാർഥിയും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിലായിരുന്നു പെപ്പർ സ്പ്രേ പ്രയോഗിച്ചത്.

Related Articles

- Advertisement -spot_img

Latest Articles