മലപ്പുറം: കാളികാവിൽ വീണ്ടും കടുവയിറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. പുല്ലങ്കോട് സ്വദേശി നാസർ എന്നയാൾ കന്നുകാലികളെ മേയ്ക്കുന്നതിനിടയിലാണ് പശുവിനെ കടുവ ആക്രമിച്ചത്.
കടുവയെ കണ്ടതോടെ ഓടി രക്ഷപെട്ടതിനാൽ നാസറിന് ജീവൻ രക്ഷിക്കാനായി. ഈ പ്രദേശത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ കടുവയെ നാട്ടുകാർ കണ്ടിട്ടുണ്ട്.
ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ കടുവ കൊലപ്പെടുത്തിയ കടുവയെ പിടികൂടിയിട്ട് രണ്ടാഴ്‌ച ആയതേയുള്ളൂ.