28.5 C
Saudi Arabia
Friday, August 22, 2025
spot_img

ആലപ്പുഴയിൽ സ്‌കൂൾ കെട്ടിടത്തിൻറെ മേൽക്കൂര തകർന്നു വീണു

ആലപ്പുഴ: ആലപ്പുഴയിൽ സ്‌കൂൾ കെട്ടിടത്തിൻറെ മേൽക്കൂര തകർന്നു വീണു. കാർത്തികപ്പള്ളി യുപി സ്‌കൂൾ കെട്ടിടത്തിൻറെ മേൽക്കൂരയാണ് തകർന്നു വീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഞായറാഴ്‌ച അവധിദിവസമയത് കൊണ്ട് വൻ ദുരന്തം ഒഴിവായി.

ശക്തമായ മഴയിൽ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്നാണ് അറിയുന്നത്. ഒരു വർഷമായി ഫിറ്റ്നസ് ഇല്ലാതെയാണ് കെട്ടിടം പ്രവർത്തിക്കുന്നത്. അതേ സമയം ഉപയോഗിക്കാത്ത കെട്ടിടത്തിൻറെ മേൽക്കൂരയാണ് തകർന്നു വീണതെന്ന് പ്രധാനാധ്യാപകൻ ബിജു പറഞ്ഞു.

തകർന്ന് വീണത് ക്‌ളാസ് മുറിയായിരുന്നില്ല. ഏകദേശം 60 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണത്. കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് കുട്ടികൾക്ക് കർശന വിലക്കുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

14 മുറിയുടെ കെട്ടിടം നിലവിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി സ്‌കൂളിന് അനുവദിച്ചിട്ടുണ്ട്. അതിൻറെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അടുത്തയാഴ്‌ച പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാൻ സാധിക്കുമെന്നാണ് കരുതുന്നെതെന്നും പ്രധാനാധ്യാപകൻ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles