കോഴിക്കോട്: പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് കൊയിലാണ്ടിയിലും ഒരാൾ മരിച്ചു. കുറവങ്ങാട് സ്വദേശി ഫാത്തിമ (65) മരിച്ചത്. മരത്തിൻറെ കൊമ്പ് വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു.
വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടത് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫാത്തിമ അപകടത്തിൽ പെട്ടത്. വൈദ്യുതി ലൈനിലേക്ക് മരക്കൊമ്പ് വീണതിന്റെ തുടർന്ന് വൈദ്യുതി ലൈൻ പൊട്ടി നിലത്ത് വീഴുകയായിരുന്നു.
വൈദ്യുത ആഘാതമേറ്റ് ഫാത്തിമ വീഴുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വടി ഉപയോഗിച്ച് വൈദ്യുത ലൈനിൽ നിന്നും ഫാത്തിമയെ വേർപെടുത്തിയത്. തുടർന്ന് ഫയര്ഫോയ്‌സ് എത്തി ഫാത്തിമയെ കൊയിലാണ്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.