പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. പത്തനംതിട്ട കൊടുമണ്ണിലാണ് ദാരുണ സംഭവം. രണ്ടാംകുറ്റി സ്വദേശി ലീലയാണ് മരിച്ചത്. അമിതമായി ഉറക്ക് ഗുളിക കഴിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് നീലാംബരനെയും മകൻ ദിപിനെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബം സ്വകാര്യ പണമിടപാട് കേന്ദ്രത്തിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃത്യമായി അടക്കുകയും ചെയ്‌തിരുന്നു. ഒരു അടവ് മുടങ്ങിയതിന് സ്വകാര്യ പണമിടപാട് ജീവനക്കാർ വീട്ടിലെത്തി ഭീഷണി പെടുത്തി. ഇതിന്റെ വിഷമത്തിലായിരുന്നു കുടുംബമെന്ന് ലീലയുടെ ബന്ധു പറഞ്ഞു.
ഞായറാഴ്‌ച കൂട്ടത്തോടെ മറിക്കാൻ തീരുമാനിച്ചെങ്കിലും പേടിയാണെന്ന് ദിപിൻ പറഞ്ഞതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് രാവിലെ വീട്ടുകാർ നോക്കുമ്പോൾ ലീലയെ കണ്ടെത്തി. തുടർന്ന് ദിപിനും അച്ഛൻ നീലാംബരനും അമിതമായി ഗുളിക കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.