ന്യൂഡൽഹി: ബിഹാറിലെ ഇലക്ടറൽ റോൾ പരിഷ്കരണത്തിന് ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവ സാധുവായ രേഖകളായി കണക്കാക്കണമെന്ന സുപ്രീം കോടതിയുടെ പ്രഥമദൃഷ്ട്യാ വീക്ഷണത്തോട് വിയോജിച്ചുകൊണ്ട്, അവയെ പൂർണ്ണമായും ആശ്രയിക്കാനാവില്ലെന്ന് ഇലക്ഷൻ കമീഷൻ കോടതിയെ അറിയിച്ചു.
ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണ്; രാജ്യത്ത് ധാരാളം വ്യാജ റേഷൻ കാർഡുകൾ പ്രചരിക്കുന്നുണ്ട്; നിലവിലുള്ള വോട്ടർ കാർഡുകളെ ആശ്രയിക്കുന്നത് സ്‌പെഷ്യൽ പരിഷ്കരണത്തെ നിരർത്ഥകമാക്കു മെന്നും വോട്ടർ പട്ടികയുടെ ഭാഗമല്ലാത്തതിന്റെ പേരിൽ ഒരു വ്യക്തിയുടെ പൗരത്വം ഇല്ലാതാകില്ലന്നും ഇലക്ഷൻ കമീഷൻ അറിയിച്ചു. ഡിസംബറിൽ പരിഷ്കരിച്ച വോട്ടർ പട്ടികകളിൽ നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനും 11 പ്രതിപക്ഷ പാർട്ടികളും എൻജിഒകളും ബീഹാറിലെ ചില നിവാസികളും സമർപ്പിച്ച ഹർജി തള്ളണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു.
പൗരത്വ നിയമത്തിലെ സെക്ഷൻ 9 ഇലക്ടറൽ റോൾ പരിഷ്കരണത്തിന് ബാധകമല്ലെന്ന് അതിൽ പറയുന്നുണ്ട്. ഇത് പ്രകാരം പ്രകാരം, ഒരു വ്യക്തിയുടെ പൗരത്വം വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യനല്ലെന്ന് കണ്ടെത്തിയാലോ അയാൾ/അവൾ യോഗ്യനല്ലെന്ന് വിധിച്ചാലോ പൗരത്വം അവസാനിക്കില്ല. ഇലക്ഷൻ കമീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
വ്യാജ റേഷൻ കാർഡുകളുടെ വ്യാപകമായ ഉപയോഗം കണക്കിലെടുത്ത്, യോഗ്യത പരിശോധിക്കുന്നതിന് ആശ്രയിക്കേണ്ട 11 രേഖകളുടെ പട്ടികയിൽ ഇത് നിർദ്ദേശിച്ചിട്ടില്ലെന്ന് ഇലക്ഷൻ കമീഷൻ പറഞ്ഞു. ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുടെ തെളിവ് മാത്രമാണെന്ന് സമർപ്പിക്കുന്നു. ആനുകൂല്യം ലഭിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് അയാൾ ആരാണെന്ന് കാണിക്കാൻ ആധാർ കാർഡ് ഉപയോഗിക്കാം… ആർട്ടിക്കിൾ 326 പ്രകാരം യോഗ്യത പരിശോധിക്കുന്നതിന് ആധാർ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നുണ്ട്.
ഇലക്ടറൽ റോൾ പ്രത്യേക പരിഷ്കരിക്കണത്തിനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) അടുത്തിടെ പുറപ്പെടുവിച്ച നിർദ്ദേശത്തെ ചോദ്യം ചെയ്ത് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സുപ്രീം കോടതിയിൽ നൽകിയ ഹരജിയിലാണ് ഇലക്ഷൻ കമീഷൻ സത്യവാങ്മൂലം സമർപ്പിച്ചത്. നീക്കം ഏകപക്ഷീയമാണെന്നും യോഗ്യരായ ദശലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഭാവിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് വോട്ടർ പട്ടികയിൽ നിന്ന് വലിയ തോതിലുള്ള ഒഴിവാക്കലുകൾക്കും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നതിനും പ്രത്യേക പരിഷ്കരിക്കണം കരണമാകുമെന്ന് ഗ്രൂപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.