പ്രവാസികൾക്ക് ആശ്വാസം; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ സമരം പിൻവലിച്ചു. രണ്ട് ദിവസമായി നടന്നിരുന്ന സമരമാണ് പിൻവലിച്ചത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്നും മാനേജ്മെന്‍റ് ഉറപ്പ് നൽകിയിട്ടുണ്ട്.
സമരം ഒത്തുതീർപ്പായത് റീജനൽ ലേബർ കമീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ്. മാനേജ്മെന്‍റും ജീവനക്കാരും തമ്മിൽ ധാരണാപത്രം ഒപ്പിടുകയും ചെയ്തു. 25 ജീവനക്കാരെയാണ് ഇന്ന് പിരിച്ചുവിട്ടിരുന്നത്.
🚦 മലയാളം ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
👇👇
: https://chat.whatsapp.com/HV5SJi6fihMG4u5QrcEPZu
മാനേജ്മെന്റിനോടുള്ള പ്രതിഷേധത്തെതുടർന്ന് 200ലേറെ ജീവനക്കാർ കൂട്ടമായി രോഗാവധിയെടുത്തതോടെയാണ് പ്രതിസന്ധി സൃഷ്ടിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് 80ലധികം വിമാനങ്ങൾ റദ്ദാക്കിയത് കേരളത്തിലടക്കം ആയിരക്കണക്കിന് യാത്രക്കാരെ വലച്ചിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ. ജീവനക്കാർ ചൊവ്വാഴ്ച രാത്രിയാണ് ചരിത്രത്തിലില്ലാത്ത വിധം മിന്നൽ പണിമുടക്ക് ആരംഭിച്ചത്. ഇത് നിരവധി പ്രവാസികളെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.