കുവൈത്ത്: നബിനിടത്തോടനുബന്ധിച്ച് കുവൈത്തിലെ പൊതുമേഖലക്ക് സെപ്‌തംബർ നാല് വ്യാഴാഴ്‌ച പൊതു അവധിയായിരിക്കുമെന്ന് കുവൈത്ത് വാർത്താ ഏജൻസി അറിയിച്ചു.
മന്ത്രിസഭാ പ്രഖ്യാപിച്ച നബിദിന അവധി, സാധാരണ വാരാന്ത്യ അവധിക്ക് തൊട്ടുമുമ്പാണ് വരുന്നതെങ്കിൽ ഗവൺമെൻറ് ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും. കുവൈത്തിലുടനീളമുള്ള എല്ലാ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും പൊതു സ്ഥാപനങ്ങളും നബിദിനത്തിന് അടച്ചിടും. സെപ്‌തംബർ ഏഴ് ഞായറാഴ്‌ച മുതൽ സേവനങ്ങൾ പുനരാരംഭിക്കുമെന്നും വാർത്താ ഏജൻസി അറിയിച്ചു.