കുവൈത്ത്: വിഷമദ്യം കഴിച്ച് കുവൈത്തിൽ പത്ത് പ്രവാസികൾ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അഹമ്മദി ഗവർണറേറ്റിലാണ് കൂടുതൽ പേർക്ക് വിഷബാധയായുണ്ടായത്.
ഏതു രാജ്യക്കാരാണ് മരിച്ചതെന്ന് വ്യക്തമല്ല. മലയാളികളും തമിഴ്‌നാട് സ്വദേശികളും ഉൾപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ആഴ്‌ചയിൽ വ്യാജമദ്യം കഴിച്ചവർക്കാണ് ദുരന്തം ഉണ്ടായത്. നിർമ്മാണ തൊഴിലാളികളാണ് കൂടുതലും ദുരന്തത്തിൽ പെട്ടുപോയത്.
ദുരന്തത്തിൽ പെട്ടവർ ഫഫർവാനി, ആദാൻ ആശുപത്രികളിൽ ചികിത്സയിലാണ്. പല ആളുകൾക്കും കാഴ്‌ച നഷ്ടപ്പെട്ടതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ചിലരുടെ നില അതീവ ഗുരുതരമാണ്. ഫർവാനി, ആദാൻ ആശുപത്രികളിലാണ് ചികിൽസയിൽ കഴിയുന്നവർ ഉള്ളത്. പലർക്കും കാഴ്‌ച നഷ്ടപ്പെട്ടതായാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. ചിലരുടെ നില അതീവ ഗുരുതരമാണ്.