വാഷിംഗ്ട്ടൺ : ഉക്രെയ്നിലെ സമാധാനത്തിന് മോസ്കോ തടസ്സം സൃഷ്ടിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശനമായ മുന്നറിയിപ്പ് നൽകി. അലാസ്കയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ച ഫലം കണ്ടില്ലെങ്കിൽ, സാമ്പത്തിക ഉപരോധങ്ങൾ അടക്കമുള്ള ശിക്ഷാ നടപടികൾ റഷ്യ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഉൾപ്പെടുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്കുള്ള ഒരു ചവിട്ടുപടിയായി അലാസ്കയിലെ ചർച്ചകൾ പ്രവർത്തിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആദ്യത്തേത് ശരിയായി നടന്നാൽ, രണ്ടാമത്തേത് വേഗത്തിൽ നടക്കും. രണ്ടാമത്തെ ചർച്ച ഉടനെ തന്നെ നടക്കണം എന്നാണ് ആഗ്രഹം. ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉക്രെയ്നിലെ സംഘർഷം ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളുടെ ഫലമാണെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു, ഇത് ബൈഡൻ ഉണ്ടാക്കിയതാണ്. ഞാനല്ല ഇതിന്റെ കാരണക്കാരൻ. . ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ ഈ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു. എങ്കിലും അത് പരിഹരിക്കാൻ ഞാൻ ഇവിടെയുണ്ട്. ട്രംപ് പറഞ്ഞു.
ആഗോള സംഘർഷങ്ങൾ ഒഴിവാക്കുന്നതിൽ തന്റെ ഇടപെടൽ അദ്ദേഹം ആവർത്തിച്ചു. നമുക്ക് ധാരാളം ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ, അത് മികച്ച കാര്യമായിരിക്കും. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഞാൻ അഞ്ച് യുദ്ധങ്ങൾ ഇല്ലാതാക്കി. അതിനുപുറമെ, ഇറാന്റെ ആണവശേഷി ഞങ്ങൾ തുടച്ചുനീക്കികായും ഇല്ലാതാക്കുകയും ചെയ്‌തെന്ന് ട്രംപ് അവകാശപ്പെട്ടു.