മലപ്പുറം: കാർ യാത്രകകരെ ആക്രമിച്ചു രണ്ട് കോടി കവർന്നു. മലപ്പുറം നന്നമ്പ്രയിലാണ് സംഭവം. നാലംഗ സംഘമാണ് കവർച്ച നടത്തിയത്. വ്യാഴാഴ്‌ച രാത്രി 10 മണിയോടെ ഹൈസ്‌കൂൾ പടിയിലായിരുന്നു സംഭവം. അറക്കൽ സ്വദേശികളായ ഹനീഫ, അഷ്‌റഫ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.
മാരകായുധങ്ങൾ ഉപയോഗിച്ച് കാർ അടിച്ചു തകർത്ത ശേഷമായിരുന്നു പണം കവർന്നത്. സ്ഥലം വിറ്റ ശേഷം കൊണ്ട് വന്ന പണമാണ് കവർന്നത്.