കൊച്ചി: വനിതാ ഡോക്ടറെ കിടപ്പുമുറിയിൽ നിലയിൽ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിൽ സർജിക്കൽ ഐസിയുവിൽ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വിജയമാകുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന കുന്നുവഴിയിലെ ഫ്ളാറ്റിലായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടറുടെ കൈത്തണ്ടയിൽ സിറിഞ്ച് കണ്ടതായി പറയുന്നുണ്ട്.
രാവിലെ ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് ഫോൺ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. ഫ്ലാറ്റിലുള്ളവർ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. വാതിൽ പൊളിച്ചു അകത്തു കയറിയപ്പോഴാണ് ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇവർ തനിച്ചായിരുന്നു താമസിച്ചിരുന്നത്.