41.6 C
Saudi Arabia
Friday, August 22, 2025
spot_img

“അമ്മ” ശ്വേതാമേനോൻ പ്രസിഡൻറ്; കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

കൊച്ചി: താരസംഘടനായ അമ്മയുടെ തലപ്പത്ത് വനിതകൾ. ശ്വേതാമേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കോടതി കയറലും കൊണ്ട് സജീവമായ തെരെഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോൻ പ്രസിഡന്റായത്. ഇതോടെ അമ്മയുടെ പ്രസിഡന്റാവുന്ന ആദ്യത്തെ വനിതയായി ശ്വേതാമേനോൻ. ഉണ്ണി ശിവപാൽ ആണ് പുതിയ ട്രഷറർ. ജയൻ ചേർത്തലയും ലക്ഷ്‌മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാർ.

അമ്മയിലെ 507 അംഗങ്ങൾക്കായിരുന്നു വോട്ട് ഉണ്ടായിരുന്നത്. ഇതിൽ 233 പേർ വനിതകളായിരുന്നു. 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, ടൊവീനോ, ശ്വേതാ തുടങ്ങിയവർ രാവിലെ വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു.

അമ്മയുടെ പ്രസിഡന്റ സ്ഥനത്തേക്ക് ദേവനും ശ്വേതയുമായിരുന്നു മത്സരിച്ചിരുന്നത്. രവീന്ദ്രനും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചു. ജയൻ ചേർത്തലയും ലക്ഷ്‌മി പ്രിയയും നാസർ ലത്തീഫും വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കും ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനും ട്രഷറർ സ്ഥാനത്തേക്കും മൽസരിച്ചു.

ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരെഞ്ഞെടുത്തു. സ്ത്രീകൾക്ക് സംവരണം ചെയ്‌ത നാല് എക്സിക്യൂറ്റീവ് സീറ്റിലേക്ക് അഞ്ജലി നായർ, ആഷ അരവിന്ദ്, നീന കുറുപ്പ്, സജിത ബേട്ടി, സരയു മോഹൻ എന്നിവർ മത്സരിച്ചു,

Related Articles

- Advertisement -spot_img

Latest Articles