33.3 C
Saudi Arabia
Friday, August 22, 2025
spot_img

ജിദ്ദ തുറമുഖം വഴി കടത്താൻ ശ്രമിച്ച 28.9 കിലോഗ്രാം കൊക്കൈൻ പിടികൂടി

ജിദ്ദ: ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 28.9 കിലോഗ്രാം കൊക്കൈൻ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പിടികൂടി. ശീതീകരിച്ച മാംസത്തിനകത്ത് നിലയിലായിരുന്നു കൊക്കൈൻ കണ്ടെത്തിയത്.

കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കിയ ശേഷം സുരക്ഷാ സ്ക്രീനിംഗ് പൂർത്തിയാക്കിയ പാക്ക് സ്നിഫർ ഡോഗുകൾ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് കൊക്കൈൻ കണ്ടെത്തിയത്. ശീതീകരിച്ച മാംസത്തിന്റെ പാക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയതെന്ന് അതോറിറ്റി വക്താവ് ഹമൗദ് അൽ-ഹർബി പറഞ്ഞു.

ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത് തുടരുമെന്ന് സാറ്റ്ക അറിയിച്ചു. ദോഷകരമായ വസ്തുക്കളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ശ്രമംത്തിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തിനെതിരെ ജാഗ്രത പാലിക്കുമെന്നും അൽ-ഹർബി പറഞ്ഞു.

സംശയാസ്പദമായ വിഷയങ്ങൾ ശ്രദ്ധയിൽ പെടുന്നവർ 1910 എന്ന സുരക്ഷാ ഹോട്ട്‌ലൈൻ, 1910@zatca.gov.sa എന്ന ഇമെയിൽ അല്ലെങ്കിൽ +9661910 എന്ന അന്താരാഷ്ട്ര നമ്പർ വഴി റിപ്പോർട്ട് ചെയ്തുകൊണ്ട് മയക്ക് മരുന്ന് പോരാടാൻ സഹായിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles