ജിസാൻ: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനാഘോഷ ത്തിന്റെ ഭാഗമായി ഐസിഎഫ് ജിസാൻ റീജിയൻ പൗരസഭ സംഘടിപ്പിച്ചു. ഐസിഎഫ് ഇന്റർനാഷണൽ തലത്തിൽ നടത്തുന്ന സ്വതന്ത്ര മാകട്ടെ എന്നശീർഷകത്തിലായിരുന്നു പൗരസഭ.
രാജ്യത്തെ പൗരന്മാർക്ക് അവസര സമത്വവും സാമ്പത്തിക സാമൂഹിക രാഷ്ട്രീയ നീതിയും ഭരണ ഘടന ഉറപ്പ് നൽകുന്നെണ്ടെന്നും പക്ഷ പാതരഹിതമായി അവ ലഭ്യമാക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കണമെന്നും പൗരസഭ അഭിപ്രായപ്പെട്ടു.
ഐസിഎഫ് ജിസാൻ റീജിയൻ ഡെപ്യൂട്ടി പ്രസിഡന്റ് അനസ് ജൗഹരി യുടെ അധ്യക്ഷതയിൽ ചാപ്റ്റർ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ബിൻ സ്വാലിഹ് ഉദ്ഘാടനം ചെയ്തു. മുസ്‌തഫ സഅദി, ഹാരിസ് കല്ലായി(കെഎംസിസി) ഇസ്‌മായിൽ മാനു( മാധ്യമം), സലാം കൂട്ടായി (ജല), മിദ് ലാജ് സഅ ദി (RSC) പ്രസംഗിച്ചു. രഹ്‌നാസ് കുറ്റിയാടി സ്വാഗതവും നൗഫൽ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.