സിയാറ്റിൽ: വെറും ഒന്നര മിനിറ്റിനുള്ളിൽ നടത്തിയ കവർച്ചയിൽ രണ്ട് മില്യൺ ഡോളർ വിലമതിക്കുന്ന വജ്രങ്ങളും ആഭരണങ്ങളും ആഡംബര വാച്ചുകളും സ്വർണ്ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്‌ടാക്കൾ കൊള്ളയടിച്ചതായി പോലീസ്.
വെസ്ററ് സിയാറ്റിനിലെ ഒരു ജ്വലറി ഷോറൂമിൽ നടത്തിയ കവർച്ചയുടെ ദൃശ്യങ്ങൾ നിരീക്ഷണ കാമറയിൽ പതിഞ്ഞു. മുഖം മൂടി ധരിച്ച നാല് പേർ ജ്വല്ലറിയുടെ മുൻ വാതിലിൻറെ ഗ്ലാസ് ചുറ്റിക ഉപയോഗിച്ച് തകർത്ത് ഡിസ്പ്ളേ കേസുകളിൽ നിന്നും വസ്‌തുക്കൾ കവർന്നു. ഒരു ഡിസ്പ്ളേയിൽ മാത്രം ഏകദേഷം 750,000 ഡോളർ വിലമതിക്കുന്ന റോളക്സ് വാച്ചുകളും മറ്റൊരു കേസിൽ 125,000 ഡോളർ വില മതിക്കുന്ന മരതക മാലയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കടയിലെ ജീവനക്കാരെ ബിയർ സ്പ്രേയും ടീസറും ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ആർക്കും തന്നെ പരിക്കേറ്റതായി അറിയില്ല. ഒരു ജോലിക്കാരാണെന്ന നിലയിൽ ഞങ്ങൾ വളരെ ഞെട്ടലിലാണ്. കുടുംബ ഉടമസ്ഥതയിലുള്ള സ്റ്റോറിന്റെ വൈസ് പ്രസിഡന്റ് ജോഷ് മേനാഷെ പറഞ്ഞു. ഞങ്ങൾ താൽക്കാലികമായി കട അടച്ചിടേണ്ടിവരും.
തകർന്ന ഗ്ളാസ് വൃത്തിയാക്കൽ പൂർത്തിയയായതായും നഷ്ടപെട്ട വസ്തുക്കളുടെ പൂർണമായ കണക്കെടുപ്പ് നടക്കുന്നതായും അയാൾ പറഞ്ഞു. കവർച്ചയെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികൾ ഒരു കാറിൽ രക്ഷപ്പെട്ടതായും ഒളിവിൽ പോയതായും പോലീസ് പറഞ്ഞു.