റിയാദ്: സൗദിയിൽ റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിൽ പിക്ക് അപ് വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം വണ്ടൂർ സ്വദേശിയുൾപ്പടെ നാലുപേർ മരിച്ചു. വണ്ടൂർ വാണിയമ്പലം കാരാടിന് സമീപം മോയിക്കൽ ബിഷർ (29) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.
ബിഷറിന്പുറമെ മൂന്ന് സുഡാൻ പൗരന്മാരാണ് മരിച്ചതെന്നാണ് അറിയുന്നത്. ടൊയോട്ട ഹൈലക്സ് വാൻ ട്രൈലറുമായി കൂട്ടിയിടിച്ചാണ് അപാകം ഉണ്ടായത്. ഒരു സ്വകര്യ സർവ്വേ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുനിന്നു മരിച്ച ബിഷർ.
പിതാവ്: മോയിക്കൽ ഉമർ സൗദിയിൽ തന്നെ ജോലി ചെയ്യുകയാണ്. മാതാവ്: സൽമത് സന്ദർശക വിസയിൽ സൗദിയിലുണ്ട്. മൃതദേഹം ദിലം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.