കണ്ണൂർ: സിപിഐഎം സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററുടെ വക്കീൽ നോട്ടീസിന് ഉടൻ മറുപടി നൽകുമെന്ന് ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ്. പോളിറ്റ് ബ്യുറോ കത്ത് ചോർച്ച വിവാദത്തിലായിരുന്നു ഗോവിന്ദൻ മാസ്റ്റർ ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചത്.
“കുടുംബത്തേക്കാൾ വലുതല്ല ഏത് പാർട്ടി സെക്രട്ടറിയുടെ മകനും, കുടുംബം തകർത്തവൻറെ കൂടെയാണ് പാർട്ടിയെങ്കിൽ ആ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടിവരും” എന്നായിരുന്നു മുഹമ്മദ് ഷർഷാദിന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം.
പാർട്ടി സെക്രട്ടറിയുടെ വക്കീൽ നോട്ടീസ് ലഭിച്ചുവെന്നും ഇതിന് എന്റെ അഡ്വക്കേറ്റ് വിദദമായ മറുപടി നൽകും. പാർട്ടിയെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാണ് മറ്റു നേതാക്കളുടെ നിലപാട്. ഇനി മുതൽ ലൈവും ബ്രേക്കിങ്ങും ചെന്നൈയിൽ നിന്നാവുമെന്നും പോസ്റ്റിൽ പറയുന്നു.