റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അസീസ് രക്ത ദാന ക്യാമ്പയിൻ ഉൽഘാടനം ചെയ്‌തു . മനുഷ്യാവകാശ മൂല്യങ്ങളുടെ സംരക്ഷണത്തിനായി മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ചതാണ് വാർഷിക രക്ത ദാന ക്യാമ്പയിൻ. അതിന്റെ ഭാഗമായി ആരംഭിച്ച ക്യാമ്പയിൻ അദ്ദേഹം തന്നെ ഉഘാടനം ചെയ്യുകയായിരുന്നു
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും രക്തം ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിന് വേണ്ടിയാണ് കിരീടാവകാശിയുടെ നേതൃത്വത്തിൽ ക്യാമ്പയിൻ ആരംഭിച്ചത്. സമഗ്രമായ ക്ഷേമം ആസ്വദിക്കുന്ന ഊർജ്വസ്വലരായ സമൂഹത്തെ സൃഷ്ടിക്കുകയെന്ന സൗദിയുടെ വിഷൻ 2030 ൻറെ ഭാഗമായാണ് രക്തദാന ക്യാമ്പയിൻ ആരംഭിച്ചത്. സമൂഹത്തിന്റെ പങ്കാളിത്തം വളർത്തുന്നതിനും സ്വമേധയാ ഉള്ള രക്ത ദാനം പ്രോത്സാപ്പിക്കുന്നതിനും ദേശീയ സംരക്ഷണ ശ്രമങ്ങളെ പിന്തുണക്കുന്നത്തിനുള്ള പ്രവർത്തങ്ങളുടെ ഭാഗം കൂടിയാണ് ഈ ക്യാമ്പയിൻ.
കോവിഡ് 19 വാക്‌സിൻ സ്വീകരിച്ചും അ വയവദാന സമ്മതപത്രത്തിൽ ഒപ്പുവെച്ചും കിരീടാവകാശിയുടെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ നേടിയിരുന്നു. രാജ്യത്തുടനീളം രക്തം ആവശ്യമായി വരുന്നവർക്ക് സുരക്ഷിതമായ ലഭ്യത ഉറപ്പു വരുത്തുന്നതിനും സ്വമേധയായുള്ള രക്തദാനത്തിൻറെ പ്രാധാന്യം സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിനും കൂടിയാണ് ക്യാമ്പയിൻ. കഴിഞ്ഞ വർഷത്തിൽ രാജ്യത്തുടനീളം 8,00,000 ത്തിലധികം ആളുകൾ രക്തം ദാനം ചെയ്‌തിരുന്നു.