തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടി നേതൃത്വം തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജി വെക്കണ്ട ആവശ്യം ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പറഞ്ഞു. രാഹുലിനോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം അദ്ദേഹം സ്വയം രാജി വെക്കുകയായിരുന്നു എന്നും ദീപ ദാസ് മുൻഷി പറഞ്ഞു.
രാഹുൽ മാങ്കോട്ടത്തിലിനെതിരെ ഇതുവരെ ഒരു സ്ത്രീയിൽ നിന്നോ ഏതെങ്കിലും കുടുംബത്തിൽ നിന്നോ പാർട്ടി നേതൃത്വത്തിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. രാഹുലിനെതിരെ ഇതുവരെ ഒരു പോലീസിലും പരാതി ലഭിച്ചിട്ടില്ല. പാർട്ടിയുടെ ഭാഗത്തുനിന്നും ഇതുവരെ നേതൃത്വത്തിനും പരാതി ലഭിച്ചിട്ടില്ലെയെന്നും ദീപ ദാസ് മുൻഷി വ്യക്തമാക്കി.