ദുബൈ: കിടിലൻ ഓഫറുമായി എയർ അറേബ്യ. ഇന്ത്യ, ഒമാൻ രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലേക്കാണ് എയർ അറേബ്യയുടെ പുതിയ ഓഫർ. 149 ദിർഹത്തിനടക്കം വൺവേ ടിക്കറ്റാണ് വാഗ്ദാനം ചെയ്യുന്നത്. ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഓഫർ ലഭ്യമാവുക. സെപ്റ്റംബർ 15 നും നവംബർ 30 നും ഇടയിലുള്ള കാലയളവിലേക്ക് കുറഞ്ഞ നിരക്കിൽ ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. മസ്‌ക്കറ്റ്, ദമ്മാം, റിയാദ്, കുവൈറ്റ്, സലാല തുടങ്ങിയ നഗരങ്ങളിലേക്ക് മികച്ച ഓഫറിൽ ഇപ്പോൾ ടിക്കറ്റ് ബുക്കുചെയ്യാൻ സാധിക്കും.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാം. ആഗസ്‌ത് 28 നും സെപ്റ്റംബർ അഞ്ചിനും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ ഓഫർ ലഭിക്കുക. ഈ സെക്ടറുകളിലേക്ക് വിമാന ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ യാത്രക്കാർ എത്രയും പെട്ടെന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും എയർ അറേബ്യ അറിയിച്ചു.
അബുദാബി മസ്‌കറ്റ് 149 ദിർഹം, ഷാർജ ദമ്മാം 199 ദിർഹം, അബുദാബി സലാല 249 ദിർഹം, അബുദാബി കൊച്ചി 255 ദിർഹം, റാസൽഖൈമ കൊച്ചി 255 ദിർഹം, അബുദാബി അഹമ്മദാബാദ് 275 ദിർഹം, അബുദാബി കൊളംബോ 275 ദിർഹം എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്കുള്ള ഓഫർ. നബിദിന അവധിയോ ടനുബന്ധിച്ച് നീണ്ട വാരാന്ത്യ അവധി വരുന്നതിനാൽ യുഎഇയിലെ പ്രവാസികൾ ഗൾഫ് നഗരങ്ങളിലേക്ക് യാത്ര ആസൂത്രണം ചെയ്യാറുണ്ട്. അവർക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താനാകും