കുവൈറ്റ്: കുവൈറ്റിലെ അൽ മുത്ല മേഖലയിൽ ലിഫ്റ്റ് ഷാഫ്റ്റിൽ നിന്നും വീണ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. 33 വയസ്സുള്ള പ്രവാസി യുവാവാണ് മരണപ്പെട്ടത്. തൊഴിൽ ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നോ എന്നുൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
മരണപ്പെട്ട യുവാവ് ഗിഫ്റ്റ് സ്ഥാപിക്കുന്ന കമ്പനിയുടെ കീഴിൽ തന്നെയാണോ ജോലി ചെയ്‌തിരുന്നത് എന്നടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. സഹായിയായി ജോലി ചെയ്യുന്ന യുവാവ് 20 മീറ്റർ ഉയരത്തിൽ നിന്നും വീണെന്ന് ലിഫ്റ്റ് സ്ഥാപിക്കുന്ന ടെക്‌നീഷ്യൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയറ്റത്തിന്റെ ഓപ്പറേഷൻ സെന്ററിൽ അറിയിച്ചതിനെ തുടർന്നാണ് പോലീസും മറ്റു ബന്ധപ്പെട്ടവരും സ്ഥലത്തെത്തിയത്.
സംഭവ സ്ഥലത്ത് വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ മരിച്ച തൊഴിലാളി കമ്പനിക്ക് കീഴിൽ തന്നെയാണ് ജോലി ചെയ്‌തിരുന്നതെന്ന് സൂപ്പർവൈസർ വ്യക്തമാക്കി. എന്നാൽ അപകട സമയത്ത് ഇയാൾ സുരക്ഷാ ഉപകരണങ്ങൾ യോഹായോഗിച്ചിരുന്നോ എന്ന വ്യക്തമാക്കാൻ സൂപ്പർവിസക്ക് കഴിഞ്ഞില്ല. കമ്പനിയിലെ എല്ലാ ജോലിക്കാർക്കും ആവശ്യമായ സുരക്ഷാ ഉപകാരണങ്ങൾ നൽകിയിട്ടുണ്ടെന്ന് സൂപ്പർവൈസർ അറിയിച്ചു. മരണപ്പെട്ട പ്രവാസി യുവാവിൻറെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.