ബ്രസീൽ: 2026 ഫിഫ വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനക്കും ബ്രസീലിനും തോൽവി. അർജന്റീനയെ ഇക്വഡോറും ബ്രസീലിനെ ബൊളീവിയയുമാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഓരോ ഗോളുകൾക്കാണ് ഇരു ടീമുകളും പരാജയപ്പെട്ടത്.
എനർ വലലൻസിയാണ് അർജെന്റീനക്കെതിരായി ഇക്വഡോറിൻറെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഇരു ടീമിലെയും ഓരോ താരങ്ങൾ വീതം ചുവപ്പ് കാർഡ് കണ്ടു പുറത്തായിരുന്നു. ആദ്യ പകുതിയിൽ അർജന്റീനയുടെ നിക്കോളാസ് ഒറ്റ്മെന്റിയും രണ്ടാം പകുതിയിൽ ഇക്വഡോറിന്റെ കൈസെഡോയുമാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്.
അതെ സമയം ബ്രസീലും ബൊളിവിയയുമായി നടന്ന മത്സരത്തിൽ മിഗുവൽ ടാർസറോസ് ആണ് ബ്രസീലിനെതിരായ ഗോൾ നേടിയത്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു. നിലവിൽ യോഗ്യതാ മത്സരങ്ങളുടെ പട്ടികയിൽ അർജന്റീന തന്നെയാണ് 38 പോയിന്റോടെ മുന്നിലുള്ളത്. ബ്രസീൽ 28 പോയിന്റോടെ അഞ്ചാം സ്ഥാനത്തുമാണ്.