ടെൽഅവീവ്: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണം യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ അനുമതിയോടെയായിരുന്നുവെന്ന് റിപ്പോർട്ട്. ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തെ കുറിച്ച് അറിഞ്ഞിരുന്നുവെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
സ്വാലിഹ് അരൂരി, ഖലീൽ ഹയ്യ, സഹർ ജെബാരിൻ എന്നിവരുൾപ്പടെ ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. യുഎസ് നൽകിയ രഹസ്യ അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ തങ്ങളുടെ പൗരന്മാർക്ക് യുഎസ് എംബസി ജാഗ്രതയാണ് നിർദേശം നൽകിയിരുന്നു. ഇത് പിന്നീട് പിൻവലിക്കുകയുണ്ടായി. സാഹചര്യം സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും യുഎസ് എംബസി അറിയിച്ചു.
ജറുസലേമിൽ കഴിഞ്ഞ വെടിവെപ്പിന്റെ പ്രതികാരമായിട്ടാണ് ഹമാസ് നേതാക്കൾക്കുനേരെ ആക്രമണം നടത്തിയത്.ഇതിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗ്രീൻ കാണിച്ചെന്നും പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി.ദോഹയിൽ നടത്തിയ ആക്രമണത്തിൻറെ പൂർണ ഉത്തരവാദിത്വം ഇസ്രായേൽ ഏറ്റെടുക്കുന്നുവെന്നും നേരത്തെ ബെഞ്ചമിൻ നെതന്യാഹുവിൻറെ ഓഫീസ് അറിയിച്ചിരുന്നു.



