ഇടുക്കി: സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമി(32) യാണ് മരിച്ചത്. ഇടുക്കി തൊടുപുഴ സ്‌മിത മെമ്മോറിയൽ ആശുപത്രിയിൽ നടത്തിയ ചികിത്സയിലാണ് പിഴവ് സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ചികിത്സാ പിഴവിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയാണ് മരണപ്പെട്ടത്. ഒരു കോടി രൂപ ചെലവുള്ള തെറാപ്പി പരാജയപ്പെട്ടുവെന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. 60 ശതമാനം രോഖം സുഖപ്പെടുമെന്ന് ആശുപത്രി അധികൃതർ ഉറപ്പ് നൽകിയതിന് ശേഷമാണ് ചികിത്സക്ക് വിധേയമായത്. എന്നാൽ ചികിത്സ പരാജയമായിരുന്നുവെന്നും ഇതോടെ രോഗി കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.
ചികിത്സ പരാജയപ്പെട്ട് ഗുരുതരാവസ്ഥയിലായ രോഗിയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്ക