കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ചാടി യുവാവ് മരിച്ചു. എരുമേലി മൂർക്കാംപെട്ടി സ്വദേശി സുമേഷ് (27) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം നാലര മണിയോടെയായിരുന്നു സംഭവം.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സർജറി ബ്ളോക്കിന്റെ അഞ്ചാം നിലയിൽ നിന്നാണ് യുവാവ് ചാടിയത്. കോട്ടയം ഗാന്ധി നഗർ പോലീസ് സംഘം സ്ഥലത്തെത്തി.