33.9 C
Saudi Arabia
Friday, October 10, 2025
spot_img

എസ്എഫ്ഐ മുൻ നേതാവിന് പോലിസ് മർദ്ദനം; വിശദീകരണം തേടി കോടതി

കൊച്ചി: എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡൻറ് ജയകൃഷണൻ തണ്ണിത്തോടിനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. 2012 ഒക്ടോബറിൽ കോന്നി സിഐ ആയിരുന്ന മധു ബാബുവിനെതിരെയായിരുന്നു ആരോപണം.

നിലവിൽ ആലപ്പുഴ ഡിവൈഎസ്‌പിയായ മധു ബാബുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജയൻ തണ്ണിക്കോട് ഹരജി നൽകിയിരുന്നത്. മർദ്ദനവുമായി ബന്ധപ്പെട്ട് 2016 ൽ പത്തനംതിട്ട എസ്‌പി മധു ബാബുവിനെതിരായി നൽകിയ റിപ്പോർട്ട് നടപ്പാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

പോലീസിൻറെ കസ്റ്റഡി മർദ്ദനം വിശദീകരിച്ച് ജയകൃഷ്‌ണൻ നേരത്തെ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. തൻറെ ചെവിയുടെ ഡയഫ്രം മധു ബാബു അടിച്ചു പൊട്ടിച്ചുവെന്നും കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്‌തുവെന്നും കാലടിയിലെ വെള്ള അടിച്ചു പൊട്ടിച്ചുവെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.

നിരവധി ക്രിമിനൽ സംഭവങ്ങളിൽ ആരോപണവിധേയനാണ് മധുബാബു. പള്ളിപ്പുറം സ്വദേശി സിദ്ധാർത്ഥനെ മർദ്ദിച്ച കേസിൽ മധു ബാബുവിനെ ഒരു മാസം തടവിനും 1000 രൂപ പിഴയടക്കാനും ഒരു വര്ഷം മുമ്പ് ചേർത്തല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചിരുന്നു. 2006 ആഗസ്തിൽ ചേർത്തല എസ്‌ഐയായിരിക്കെയായിരുന്നു മർദ്ദനം.

Related Articles

- Advertisement -spot_img

Latest Articles