33.9 C
Saudi Arabia
Friday, October 10, 2025
spot_img

എടവണ്ണയിൽ ആയുധവേട്ട; റൈഫിളുകളും ഗണ്ണുകളും പിടിച്ചെടുത്തു

മലപ്പുറം: എടവണ്ണയിൽ വൻ ആയുധ ശേഖരം കണ്ടെത്തി. എടവണ്ണയിലെ ഉണ്ണിക്കമ്മദിൻറെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുപത് എയർ ഗണ്ണുകളും മൂന്ന് മൂന്ന് റൈഫിളുകളും ഇരുനൂറിലധികം വെടിയുണ്ടകളും നാൽപത് പെലറ്റ് ബോക്‌സും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പോലീസ് അറസ്റ്റ് ചെയ്‌തു. വീടിൻറെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും നാൽപത് തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ ആയുധങ്ങൾ കണ്ടെത്തിയത്.

ഇയാൾക്ക് എവിടെ നിന്നും ആയുധങ്ങൾ ലഭിച്ചു. എന്നതിനെകുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയെ വിശദമായി ചെയ്‌തുവരികയാണെന്ന് പോലീസ് പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles