22.6 C
Saudi Arabia
Thursday, October 9, 2025
spot_img

കേരളത്തിൻ്റെ ചെറുത്തു നിൽപ്പ് രാജ്യത്തിനാകെ മാതൃക: കേളി സുലൈ ഏരിയ സമ്മേളനം

റിയാദ്: ഭരണഘടനാ മൂല്യങ്ങൾ മുറുകെ പിടിച്ച് സംഘപരിവാർ ഫാസിസ്റ്റ് വെല്ലുവിളികളെ നേരിടുന്ന, കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെയും ഇടതു പക്ഷ സർക്കാരിന്റെയും ചെറുത്തു നിൽപ്പ് രാജ്യത്തിനാകെ മാതൃകയാണെന്ന് കേളി സുലൈ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ നാനാ മേഖലയിലുമുള്ള സമഗ്ര വികസനത്തിൻ്റെ തുടർച്ചക്ക് ഇടതു പക്ഷ സർക്കാരിന്റെ ഭരണ തുടർച്ച കേരളത്തിലെ ഓരോ വ്യക്തികളുടെയും ആവശ്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു .

സുലൈ ഷിബാ അൽ ജസീറ ഓഡിറ്റോറിയത്തിലെ ബലരാമൻ നഗറിൽ ഏരിയ ജോയിന്റ് സെക്രട്ടറി ഷറഫുദ്ധീൻ , താൽക്കാലിക അധ്യക്ഷനെ ക്ഷണിച്ച് ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡണ്ട് ജോർജ് അധ്യക്ഷനായി. സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്തു. സുലൈ ഏരിയാ സെക്രട്ടറി ഹാഷിം കുന്നുത്തറ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ റീജേഷ് രയരോത്ത് വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡണ്ട് ഗഫൂർ ആനമങ്ങാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ആറു യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഏഴു പേർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്കുള്ള മറുപടി ഹാഷിം കുന്നുത്തറ, റീജേഷ് രയരോത്ത്, പ്രഭാകരൻ കണ്ടോന്താർ എന്നിവർ നൽകി.

ധനേഷ്, സത്യപ്രമോദ്, നാസർ കാരക്കുന്ന്, ബഷീർ ബബ്‌തൈൻ, നൗഫീദ് നൗഷാദ്, ഫൈസൽ ബാബു എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഗോപിനാഥൻ (സെക്രട്ടറി), ഹാഷിം കുന്നത്തറ (പ്രസിഡണ്ട്), റീജേഷ് രയരോത്ത് (ട്രഷറർ), വൈസ് പ്രസിഡൻ്റുമാരായി സുനിൽ ഉദിനൂർക്കരൻ, ഇസ്മായിൽ വി.പി, ജോയിൻ്റ് സെക്രട്ടറിമാരായി ധനേഷ്, വിനോദ്, ജോയിന്റ് ട്രഷററായി രാധാകൃഷ്ണനെയും, ജോർജ് , ഷറഫുദ്ധീൻ , പ്രകാശൻ , സത്യപ്രമോദ് ,നവാസ് , ഫൈസൽ ബാബു , സാൻസീർ പി.ടി , സത്യനാഥ് ബാനർജി , ശിഹാബുദ്ധീൻ എന്നിവർ കമ്മറ്റി അംഗങ്ങളായും 19 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

ജോർജ്, ഇസഹാക്ക് , അശോകൻ എന്നിവർ പ്രസീഡിയം, അനിരുദ്ധൻ , ഗോപിനാഥൻ, ഹാഷിം കുന്നത്തറ സ്റ്റിയറിങ് കമ്മറ്റി, റീജേഷ് രയരോത്ത്, സത്യപ്രമോദ് മിനുട്സ് കമ്മിറ്റി, നാസർ കാരക്കുന്ന്, ഫൈസൽ ബാബു പ്രമേയ കമ്മിറ്റി , ഷറഫുദ്ധീൻ, കൃഷ്ണൻ കുട്ടി ക്രഡൻഷ്യൽ, റീജേഷ് രയരോത്ത് , അയൂബ് ഖാൻ രജിസ്ട്രേഷൻ കമ്മറ്റി എന്നീ സബ്കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു. പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പാനൽ ഹാഷിം കുന്നത്തറ അവതരിപ്പിച്ചു. ഭാരവാഹികളെ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ പ്രഖ്യാപിച്ചു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് , അംഗങ്ങളായ ഫിറോസ് തയ്യിൽ, സീബ കൂവോട്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ മധു പട്ടാമ്പി, ലിപിൻ പശുപതി, ഷിബു തോമസ്, ഷാജി റസാഖ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഷറഫുദ്ധീൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപിനാഥൻ നന്ദി പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles